NEWS
മോഡി - വിഡി - ഇഡി കൂട്ട് കെട്ടിന്റെ പരിണിത ഫലമാണ് റെയ്ഡ് : മുൻ മന്ത്രി വി എൻ വാസവൻ
27/05/2026 03:06 PM IST
ചെറുകര സണ്ണിലൂക്കോസ്

മോഡി - വിഡി - ഇഡി കൂട്ടുകെട്ട് ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ തിരികെ എത്തും മുമ്പ്ഇവിടെ അന്വേഷണം ആരംഭിച്ചത്.
ഒരു എഫ്.ഐ.ആറോ, ഒരു എവിഡൻസോ ഇല്ലാത്ത കേസിൽ നടക്കുന്ന ഈ നീക്കം ഗൂഢാലോചനയും പകപോക്കൽ രാഷ്ട്രീയവും ആണെന്ന് വ്യക്തമാണ്.
ഇത്തരം നീക്കങ്ങളെ എല്ലാ നിലയിലും ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്
കോൺഗ്രസും ബി ജെ പി യും നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമാണ് ഇപ്പോൾ നടക്കുന്നത്.
പ്രതിപക്ഷ നേതാവിനെ വേട്ടയാടി പാർട്ടിയെ തകർക്കാമെന്ന് ആരും കരുതേണ്ടന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









